ചാര്‍ലി കിര്‍ക്കിനെ വെടിവച്ചു കൊന്ന യുവാവിൻ്റെ ചിത്രം ലഭിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീഡിയോ പുറത്തുവിട്ട് എഫ്ബിഐ. വെടിവെയ്പ്പിന് ശേഷം ഓടിരക്ഷപ്പെടുന്നയാളുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാള്‍ തൊപ്പിയും സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നയാള്‍ക്ക് എഫ്ബിഐ 100,000 യുഎസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എഫ്ബിഐ അറിയിച്ചു
ചാര്‍ലി കിര്‍ക്കിന് വെടിയേറ്റ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് നിന്നുള്ളതാണ് വീഡിയോ. യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിന്റെ റൂഫിലൂടെ ചാടി ഇയാള്‍ രക്ഷപ്പെടുന്നതാണ് വീഡിയോയില്‍. ഇതിന് ശേഷം ഇയാള്‍ വനമേഖലയിലേക്ക് കടക്കുന്നതും വീഡിയോയിലുണ്ട്. യൂണിവേഴ്‌സിറ്റിക്ക് സമീപം ഇയാള്‍ ഒരു തോക്ക് ഉപേക്ഷിച്ചതായും എഫ്ബിഐ അധികൃതര്‍ പറയുന്നു. സ്ഥലത്ത് പരിശോധന നടത്തിയെന്നും ഷൂ അടയാളവും കൈയടയാളവും അടക്കം ലഭിച്ചതായും എഫ്ബിഐ വ്യക്തമാക്കി

Comments
Post a Comment