കണ്ണൂർ വിമാനത്താവള റൺവെ വികസനം:യുഡിഎഫ് നടത്തുന്ന വ്യാജപ്രചരണം തള്ളിക്കളയണം -സിപിഎം




മട്ടന്നൂർ :കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തുന്ന വ്യാജപ്രചരണം തള്ളിക്കളയണമെന്ന് സിപിഐ എം ചാലോട് ലോക്കൽ കമ്മിറ്റി അഭ്യർഥിച്ചു.

വിമാനത്താവളത്തിന്‍റെ റൺവേ 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിന് കീഴല്ലൂർ, കാനാട് ദേശങ്ങളിലെ 245 എക്കർ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തി അന്തിമഘട്ടത്തിലാണ്. വിമാനത്താവളത്തിന് പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവാത്തതിനാൽ കിയാലിനുള്ള പ്രതിസന്ധിയും, കൊറോണ , പ്രളയം, കേന്ദ്രസർക്കാരിന്‍റെ കേരളവിരുദ്ധ നിലപാട് എന്നിവയും മൂലം സംസ്ഥാന സർക്കാർ നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമാണ് ഭൂമിയേറ്റടുക്കൽ വൈകാനിടയാക്കിയത്.

പ്രദേശത്തെ ഭൂവുടമ കർമസമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളും ഇടപെടലുകളും നടത്തുകയുണ്ടായി. സിപിഐ എം ജില്ലാ ,സംസ്ഥാന നേതൃത്വം ഇടപെട്ടുകൊണ്ട് എത്രയും വേഗം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

ഭൂവുടമ കർമസമിതി ഭാരവാഹികളും സിപിഐഎം ജില്ലാ നേതൃത്വവും, കെ കെ ശൈലജ  എംഎൽഎയും മുഖ്യമന്ത്രിയെയും, ധനകാര്യ വകുപ്പ് മന്ത്രിയും നേരിൽകണ്ട് സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ഈ ഘട്ടത്തിൽ കോൺഗ്രസും ലീഗും രാഷ്ട്രീയ ദുഷ്ടലാക്കോടെ  നടത്തുന്ന ദുഷ്പ്രചരണങ്ങളെ തിരിച്ചറിയണമെന്ന് സിപി എം ചാലോട് ലോക്കൽ കമ്മിറ്റി അഭ്യർഥിച്ചു.

.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം