കണ്ണൂർ ദസറ നൽകുന്നത് ഐക്യപ്പെടലിൻ്റെ സന്ദേശം : സജീവ് ജോസഫ് എം.എൽ എ
കണ്ണൂർ :എല്ലാ മതങ്ങളും സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയുംസന്ദേശമാണ് നൽകുന്നതെന്നും എല്ലാ സംസ്കാരങ്ങളെയും ഒരുമയോടെ ചേർത്ത് വെക്കുന്നതാണ് നമ്മുടെ നാടിൻ്റെ സംസ്‍കാരമെന്നും കണ്ണൂർ ദസറ കേരളത്തിന് ആകെ മാതൃകയായ പരിപാടിയായിമാറിയെന്നും ഐക്യപ്പെടലാണ് ദസറയുടെ സന്ദേശമെന്നും അഡ്വ സജീവ് ജോസഫ് എം എൽ എ പറഞ്ഞു.
കണ്ണൂർ ദസറയുടെ അഞ്ചാം ദിനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർപേഴ്‌സൺ വി കെ ശ്രീലത അധ്യക്ഷത വഹിച്ചു . ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.എൻ കെ സൂരജ് വിശിഷ്ടാതിഥി ആയിരുന്നു. കൗൺസിലർമാരായ പി കെ സാജേഷ് കുമാർ,അഡ്വ: പി കെ അൻവർ,പനയൻ ഉഷ, ബീബി,കെ പി രജനി,ഉമൈബ എ, മനോജ് കൂവേരി (ഐ എൻ സി), വെള്ളോറ രാജൻ (സി പി ഐ), സി അനിൽകുമാർ (സെക്രട്ടറി , ചേമ്പർ ഓഫ് കൊമേഴ്സ്), മുഹമ്മദ് കുഞ്ഞി ആർ എം എ (ഓൾ കേരള ഫിഷ് മർച്ചൻ്റസ് അസോസിയേഷൻ) , വിനോദ് നാറാത്ത് (ഐ എൻ ടിയുസി), തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് അഞ്ജലി പള്ളിപ്പുറത്തിന്റെ ഒപ്പന , ശ്രീ വിദ്യ പ്രശാന്തിന്റെ ഭരതനാട്യം , പത്മപ്രിയ ടി വി യും അദീന പി പി യും അവതരിപ്പിച്ച നൃത്ത തരംഗം , ശ്രീ കുറുമ്പ വാരത്തിന്റെ കൈകൊട്ടിക്കളി, നൈനക് ദീപക്കിന്റെ കുച്ചിപ്പുടി എന്നിവക്ക് ശേഷം കൊല്ലം ഷാഫിയും രഹനയും നയിച്ച ഇശൽ രാവും അരങ്ങേറി.ആറാം ദിനമായ ഇന്ന് സാംസ്കാരിക സമ്മേളനം നജീബ് കാന്തപുരം എം എൽ എ ഉദ്‌ഘാടനം നിർവഹിക്കും. പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വിശിഷ്ടാതിഥിയായിരിക്കും.തുടർന്ന് കലാഞ്ജലി നൃത്ത വിദ്യാലയത്തിൻ്റെ ഭരതനാട്യം, താളം കണ്ണൂരിൻ്റെ തിരുവാതിര, തനിഷ്‌കയും സുബിൻ മോഹനും അവതരിപ്പിക്കുന്ന ഭരതനാട്യം , സീതാലക്ഷ്മി പി രാജിൻറെ നൃത്തശില്പം ,ദേവ്ന ബിജേഷിൻ്റെ കുച്ചിപ്പുടി എന്നിവക്ക് ശേഷം അജയ് ഗോപാൽ നയിക്കുന്ന ഗാനമേളയും അരങ്ങേറും.

Comments
Post a Comment