ചിറക്കൽ വൃന്ദാവനമായി; കൃഷ്ണഗാഥ പാടിയമുനാ ആരതി ':




ചിറക്കൽ :ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പിറന്ന കോലത്തുനാട്ടിൻ്റെ മണ്ണിൽ പതിനാലേക്കർ വിസ്തൃതിയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ജലാശയത്തെ പ്രതീകവത്കരിച്ച്യ മുനാ ആരതി.മാലിന്യവിഷലിപ്തമായ ജലാശയങ്ങളെ ശുദ്ധീകരിച്ച് സംരക്ഷിക്കണമെന്ന പ്രതീകാത്മക ആഹ്വാനമായാണ്  യമുന ആരതി നടത്തിയത്.സി.എം. എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ ആഭിമുഖ്യത്തിൽചിങ്ങം കൃഷ്ണഗാഥ പാരായണമാസമായി ആചരിച്ചതിൻ്റെ സമാപ്തിയിലാണ്യമുന ആരതി ഒരുക്കിയത്.സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ അഭിമുഖ്യത്തിൽ രൂപവൽക്കരിച്ച കൃഷ്ണപ്പാട്ട് വഴക്കം കൂട്ടായ്മയിലെ അമ്മമാർ കൃഷ്ണഗാഥയുടെ ഫലശ്രുതി ചൊല്ലി കിഴക്കേക്കര ശ്രീകൃഷ്ണ ക്ഷേത്ര പ്രദക്ഷിണം ചെയ്ത ശേഷമാണ്  യമുന ആരതിക്ക് എത്തിയത്. തുടർന്ന് യമുനാഷ്ടകംചൊല്ലി ചിറപ്പടവിൽ അമ്മമാരടക്കം അണിനിരന്നു.ചിറക്കൽ ഉത്രട്ടാതി തിരുന്നാൾ സി.കെ രാമവർമ്മ വലിയ രാജഭദ്രദീപം തെളിച്ചു. കിഴക്കേക്കരക്ഷേത്രം മേൽശാന്തി മാക്കന്തേരി ഇല്ലത്ത് മധു നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.സനാതന പുരോഹിത സമാജം സംസ്ഥാന അധ്യക്ഷൻ വാഴയിൽ പ്രകാശൻ തന്ത്രി, നാരങ്ങോളി അശോകൻ,എന്നിവർ സഹകാർമ്മികരായി.തുടർന്നു കിഴക്കേക്കര മതിലകം ക്ഷേത്ര തിരുമുറ്റത്തുനടന്ന 'കൃഷ്ണഗാഥായനം 'സദസ്സ്കെ.വി. സുമേഷ് എം എൽ എ ഉദ് ഘാടനം ചെയ്തു.ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായി.കൃഷ്ണഗാഥയുടെദേശീയ പ്രചാരണത്തിന് പ്രശസ്ത കന്നടസിനിമാ നടനും സംവിധായകനുമായ കണ്ണോത്ത് ദയാനന്ദൻകൃഷ്ണഗാഥ മഹാകാവ്യപുസ്തകംകെ.വി. സുമേഷ് എം എൽ എയിൽ നിന്നു സ്വീകരിച്ചു കൊണ്ട് തുടക്കം കുറിച്ചു. ചിറക്കൽ കോവിലകം സി.കെ. രാമവർമ്മ വലിയ രാജ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് സി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് സ്വാഗതം പറഞ്ഞു.മലയാളം അധ്യാപകനും ആധ്യാത്മിക പ്രഭാഷക ആചാര്യനുമായ ആർ.വി. ദിവാകരൻ മാസ്റ്റർ കൃഷ്ണഗാഥ പ്രഭാഷണം നടത്തി.കൃഷ്ണപ്പാട്ട് വഴക്കം സംയോജക കൊളപ്പുള്ളി രാജേശ്വരിയമ്മ മൊളോളം, ശ്രീദേവി ശത്ചന്ദ്രവർമ്മ , ശിവഗിരി മഠം കേന്ദ്ര നിർവാഹക സമിതി അംഗം സബിത, സപ്താഹ ആചാര്യ ഗീതാ രാജൻ എന്നിവർ കൃഷ്ണഗാഥായനത്തിന് നേതൃത്വം നല്കി.പദ്ശ്രീ എസ് ആർ. ഡി പ്രസാദ്, കിഴക്കേര ക്ഷേത്രം സെക്രട്ടറി ഗോവിന്ദൻകുട്ടി, ചാമുണ്ഡി കോട്ടം സെക്രട്ടറി സി.കെ. സുരേഷ് വർമ്മ,ബി ജെ പി ജില്ലാ പ്രസിഡൻ്റ്കെ.കെ വിനോദ് മാസ്റ്റർഡോ. സി.കെ. അശോക വർമ്മ,ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട്,ആർഷസംസ്കാര ഭാരതി സംസ്ഥാന അധ്യക്ഷൻ കെ. എൻ. രാധാകൃഷ്ണൻ മാസ്റ്റർ,റസിഡൻസ് വെൽഫയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുരളീകൃഷ്ണൻ, പള്ളിപ്രം പ്രസന്നൻ ,രാധാകൃഷ്ണൻ മാണിക്കോത്ത്, പ്രശാന്ത് അഗസ്ത്യ ആശംസകളർപ്പിച്ച് സംസാരിച്ചു. .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം