ഇശൽ മഴയിൽ അലിഞ്ഞു ചേർന്ന് കണ്ണൂർ ദസറയുടെ അഞ്ചാം ദിനം




കണ്ണൂർ : കണ്ണൂർ നഗരത്തിലെ ഓറഞ്ച് അലെർട്ടിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയെ അവഗണിച്ച് ടൗൺ സ്ക്വയറിലേക്ക് ജനം ഒഴുകിയെത്തി.  ദസറയുടെ അഞ്ചാം ദിനത്തിൽ  പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കൊല്ലം ഷാഫിയും രഹനയും നയിച്ച മാപ്പിളപ്പാട്ടിൻ്റെ താളം വേദിയിൽ   ഇശൽ നിലാ മഴയായി  പെയ്തിറങ്ങി.പ്രണയവും വിരഹവും പഴമയും  മാപ്പിളപ്പാട്ടിന്റെ ഈരടികളിൽ ഇഴ കോർത്ത് ആസ്വാദകരെ വിസ്മയിപ്പിച്ച താജുദ്ധീൻ വടകരയും, ആബിദ് മാട്ടൂലും, പട്ടുറുമാലിൽ രാഗ വിസ്മയം തീർത്ത ബെൻസീറ പയ്യന്നൂരും കൂടെ ഉനൈസ് മാട്ടൂലും ദിൽജിനയും കൈകോർത്തപ്പോൾ  പ്രേക്ഷകർക്ക് ആസ്വാദനത്തിൻറെ തേന്മഴയായി മാറി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം