ബ്യുട്ടി പാർലറിൻെറ മറവിൽ പെൺവാണിഭം നടത്തി കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ നാലുപേർ റിമാൻഡിൽ
ഇരിട്ടി : കർണാടകയിലെ വീരാജ്പേട്ടയിൽ ബ്യുട്ടി പാർലറിൻ്റെമറവിൽ അനധികൃതമായി അനാശാസ്യ കേന്ദ്രം നടത്തി വന്ന മൂന്ന് കണ്ണൂർ സ്വദേശികളടക്കം നാലുപേരെ വീരാജ്പേട്ട പോലീസ് അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ ഉണ്ടായിരുന്ന നാലോളം സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വനിതാ കംഫർട്ട് സെന്ററിലേക്ക് മാറ്റി. കണ്ണൂർ സ്വദേശികളായ പി.പി. പ്രദീപൻ (48), കലേഷ്‌കുമാർ (45), ഷാജി (38), വീരാജ്പേട്ട അമ്മത്തി സ്വദേശി നെല്ലമക്കട ഒ .പൊന്നണ്ണ (48 ) എന്നിവർക്കെതിരെയാണ് കേസ്. ഇമ്മോറൽ ട്രാഫിക്ക് (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 3, 4, 5 (സി) 7 പ്രകാരം പ്രതികൾക്കെതിരെ വിരാജ് പേട്ട സബ് ഡിവിഷനിലെ ഡി എസ് പി എസ്. മഹേഷ് കുമാർ, സർക്കിൾ സിഐ അനൂപ് മാടപ്പ, പിവീരാജ്പേട്ട സിറ്റി പോലീസ് സ്റ്റേഷൻ പി എസ് ഐമാരായ പ്രമോദ്, എം. ജെ. ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് കൂടുതൽ അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കേസ് കൈമാറിയതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
ആറു മാസമായി വീരജപേട്ടയിലെ ഗാന്ധി നഗറിൽ വാടകക്കെടുത്ത കെട്ടിടത്തിൽ ബ്യുട്ടി പാർലറിന്റെ മറവിൽ ലൈസൻസില്ലാതെ സ്പാ സെന്ററും ഇവിടെ യുവതികളെ പാർപ്പിച്ച് അനാശാസ്യകേന്ദ്രവും നടത്തി വരികയായിരുന്നു ഇവർ. നിത്യവും നിരവധി പേർ ആഡംബരക്കാറുകളിലും മറ്റും ഇവിടെ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടെ അനാശാസ്യ കേന്ദ്രം നടത്തുന്നതിന്റെ നിരവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ ഒരു സ്ത്രീ ഉൾപ്പെടെ മംഗളൂരു, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കന്നഡ സിനിമയിലെ ചില വനിതാതാരങ്ങളും ഇവിടെ സന്ദർശകരായി എത്തുന്നുണ്ടെന്നാണ് വിവരം. കേരള - കർണാടകയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിൻതുണയും സാന്നിധ്യവും ഈ പെൺവാണിഭ കേന്ദ്രത്തിനുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Comments
Post a Comment