സർഗോത്സവം ബാലതാരം പ്രാർത്ഥന ഉദ്ഘാടനം ചെയ്തു
മുഴപ്പിലങ്ങാട്: ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വായനശാലകളിൽ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സർഗോത്സവം നടത്തി. മുഴപ്പിലങ്ങാട് അംബേദ്കർ സ്മാരക വായനശാലയിൽ ബാലതാരം പ്രാർത്ഥന പി നായർ ഉദ്ഘാടനം ചെയ്തു.ടി.പി. ഷിജി അധ്യക്ഷനായി. ജനു ആയിച്ചാൻകണ്ടി,വി. അഞ്ജിത, ടി.എ. രമിഷ എന്നിവർ സംസാരിച്ചു. കാഞ്ഞിര ദേശീയ യുവക് സംഘം വായനശാലയിൽ സ്കൂൾ കലോത്സവ പ്രതിഭ ജി.വി.നേതിക ഉദ്ഘാടനം ചെയ്തു.പി. വർഷ അധ്യക്ഷയായി. കാർത്തികേയ് രജീഷ്, സി.കെ.പ്രദീപ്, സി.എം.സുമേഷ്, ടി.വി.ശൈലജ, ദുൽ ഫിഖലി എന്നിവർ സംസാരിച്ചു.

Comments
Post a Comment