കേരള ചെറുഗാമ പട്ടം ശേഖര ഫയൽവാൻ്റെ നാൽപത്തിയൊന്നാം ചരമ വാർഷിക ദിനാചരണം കണ്ണൂരിൽ
കണ്ണൂർ :കണ്ണൂരിലെ കായികപ്രേമികളുടെ കൂട്ടായ്‌മയായ എം. കെ. രാജരത്നം ഗുരുസ്‌മരണയുടെ നേതൃത്വത്തിൽ കേരള ചെറുഗാമ പട്ടം ശേഖര ഫയൽവാൻ്റെ നാൽപത്തിയൊന്നാം ചരമ വാർഷിക ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്തംബർ25 ന് വൈകുന്നേരം നാലുമണിക്ക് താളിക്കാവ് ഹാർലി റെസിഡൻസിൽ പുഷ്പാർച്ചനയും അനുസ്‌മരണവും അനുമോദനവും കെ വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി ടി.പി സുമേഷ് വിശിഷ്ടാതിഥിയാവും. ദേശീയ ഫെൻസിങ്ങ് അസോസിയേഷൻ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ഒകെ വിനീഷ് , എക്സ്ട്രീം ഗ്രൂപ്പ് ഓഫ് കമ്പി നിചെയർമാൻ ജിജു ചന്ദ്രൻ, നാഷനൽ വെയ്റ്റ് ലിഫ്റ്റിങ്ങ് പവർ ലിഫ്റ്റിങ് ഗോൾഡ് മെഡലിസ്റ്റ് ഫസ്റ്റ് റണ്ണർ അപ് വിവേക് മേനോൻ, പവർ ലിഫ്റ്റിങ് സ്ട്രോങ് മാൻ ഓഫ് കേരള ജഗന്നാഥൻ, 2025പാൻ ഇന്ത്യ ഗോൾഡ് മെഡലിസ്റ്റ് എ.കെ രതീഷ് , മുൻഗുസ്തി ചാംപ്യൻമാരായ വിജയൻ, ദിവാകരൻ എന്നിവരെ അനുമോദിക്കും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ സുരേഷ് തമ്പാൻ,
രക്ഷാധികാരി ജയസേനൻ, കൺവീനർ മനോജ് കുമാർ, സി കെ രാജൻ എന്നിവർ പങ്കെടുത്തു

Comments
Post a Comment