ഓട്ടോറിക്ഷകൾക്ക് ടൌൺ പെർമിറ്റ് നൽകാനുള്ള തീരുമാനം ട്രാഫിക് റഗുലേറ്ററി സമിതി പുന:പരിശോധിക്കും

 


കണ്ണൂർ :ഒഴിവുവന്ന കണ്ണൂർടൌൺ പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂനിയൻ നൽകിയപരാതി അടുത്ത ട്രാഫിക് റഗുലേറ്ററി സമിതി യോഗത്തിൽ ചർച്ച ചെയ്തുതുടർ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ കോർപറേഷൻ സെക്രട്ടറി രേഖാമൂലം അറിയിച്ചു.

ട്രാഫിക് റഗുലേറ്ററി ചെയർമാനായ കോർപ്പറേഷൻ മേയറുടെ നിർദ്ദേശാനുസരണം പരാതി ട്രാഫിക് റഗുലേറ്ററി സമിതി കൺ വീനറായ അസി: കമ്മീഷണർ ഓഫ് പോലീസിന്  അയച്ചു കൊടുത്തിട്ടുണ്ടെന്നും കോർപ്പറേഷൻ സെക്രട്ടറി എസ്.എ.ടി.യു കണ്ണൂർ ജില്ലാസെക്രട്ടറിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

 ഒഴിവ് വരുന്നടൗൺ പെർമിറ്റുകൾ  2015 ലെ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായും, നിയമ വിരുദ്ധമായുംനൽകാനുള്ള ട്രാഫിക് റഗുലേറ്ററി സമിതി തീരുമാനംഅസാധുവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലായ് പതിനൊന്നിന് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ 

 ജില്ലാ സെക്രട്ടറി എൻ ലക്ഷ്മണൻ കോർപ്പറേഷൻ മേയർക്കും , കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം