ഫൈബർതോണിയിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മീൻ വല ബോട്ടു കയറി നശിച്ചതായി പരാതി
തലശേരി : തലശേരിയിൽ നിന്നുംപുറം കടലില്‍ മത്സ്യ ബന്ധനത്തിനായി പോയ മത്സ്യ തൊഴിലാളികളുടെ മീന്‍വല ബോട്ടു കയറി നശിച്ചതായി പരാതി. കഴിഞ്ഞ ആറിന് രാവിലെ ഗോപാലപേട്ടഹാര്‍ബറില്‍ നിന്നും പുറം കടലില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഫൈബര്‍ തോണിക്കാരുടെ വലയാണ് പുറം കടലില്‍ നഷ്ടപ്പെട്ടത്. പുളിക്കൂല്‍ നസീറിന്റെ ഉടമസ്ഥതയിലുള്ള സഫമാര്‍വ്വ വള്ളത്തില്‍ പുറപ്പെട്ടതായിരുന്നു അഞ്ചു തൊഴിലാളികള്‍. 500 കിലോഗ്രാം വരുന്ന ഒഴുക്കുവലയാണ് നഷ്ടപ്പെട്ടത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ നഷ്ടം വന്നതായി ഫൈബര്‍ തോണി ഉടമ നസീര്‍ പറഞ്ഞു. എട്ടിന് രാത്രി 12 മണിയോടെ പുറം കടലില്‍ വടക്കു ഭാഗത്തു നിന്നും തെക്ക് ഭാഗത്തേക്കു പോകുകയായിരുന്ന ഫിഷിംഗ് ബോട്ട് കയറിയാണ് വലമുറിഞ്ഞതെന്നും പറയുന്നുണ്ട്.
ഇതു സംബന്ധിച്ച് തലശ്ശേരി ഫിഷറീസ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വല നഷ്ടപ്പെട്ട ഉടമയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നും പുറം കടലില്‍ ഇത്തരം സംഭവങ്ങള്‍ നിരവധിയായി നടന്നു വരുന്നുണ്ടെന്നും ഇത് ആവര്‍ത്തിക്കാതാരിക്കാന്‍ വേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നും മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍(എസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി സാഹിര്‍ പാലക്കല്‍ ആവശ്യപ്പെട്ടു.

Comments
Post a Comment