കോൺഗ്രസ് ധർമ്മടം ബ്ളോക്ക് കമ്മിറ്റിപ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി
എടക്കാട് : ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ വധ ഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസെടുക്കാതെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ പാനുണ്ട ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ വി ജയരാജൻ അധ്യക്ഷത വഹിച്ചു എൻ പി ചന്ദ്രഹാസ് , ബീന വട്ടക്കണ്ടി, വി കെ റഫീഖ്, സനിൽ കാടാച്ചിറ,എന്നിവർ സംസാരിച്ചു തുടർന്ന് എടക്കാട് ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സഗേഷ് കുമാർ, ആർ മഹാദേവൻ, അഗീഷ് കാടാച്ചിറ, ജിജു ആടൂർ, എം.എൻ.എസ്. കാടാച്ചിറ എന്നിവർ നേതൃത്വം നൽകി

Comments
Post a Comment