ശൗചാലയമാലിന്യം നഗരത്തിലേക്ക് ഒഴുക്കിവിട്ട സ്വകാര്യ സ്ഥാപനം തളിപ്പറമ്പ് നഗരസഭാ അധികൃതർ പൂട്ടിച്ചു
തളിപ്പറമ്പ്: ശൗചാലയ മാലിന്യം നഗരത്തിലെറോഡിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനം തളിപ്പറമ്പ് നഗരസഭ അടച്ചുപൂട്ടി. മാസങ്ങളായി നാട്ടുകാര്‍ക്കും നഗരസഭക്കും ഇത് തീരാതലവേദനയായി മാറിയിരുന്നു. തളിപ്പറമ്പ് മെയിൻ റോഡിൽ ബസ്റ്റാൻ്റിന് സമീപം കെ.ജെ.ജോസിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പവിഴം ബേങ്കേഴ്‌സ് എന്ന സ്ഥാപനത്തിലെ ശുചിമുറിയിലെ മലിനജലമാണ് ബസ്റ്റാന്റിന് സമീപം പൊതുസ്ഥലത്തേക്ക് ഒഴുക്കിയത്. കഴിഞ്ഞ ദിവസം മുതല്‍ മാലിന്യം ഒഴുക്ക് രൂക്ഷമായതോടെ കടുത്ത ദുര്‍ഗന്ധം കാരണം ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഓട്ടോബേയിലേക്കുള്ള പാര്‍ക്കിംഗ് സ്ഥലത്തേക്കാണ് മലിനജലം ഒഴുകിയത്തിയിരുന്നത്. ഇന്നലെ മുതല്‍ നഗരസഭാ ജീവനക്കാര്‍ മാലിന്യത്തിന്റെ ഉറവിടം തേടി പരിശോധന ആരംഭിച്ചിരുന്നു. പവിഴം ബേങ്കേഴ്‌സിന്റെ ശുചിമുറിയും സ്ഥാപനവും ഇന്ന് രാവിലെ പത്തിന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. നബീസബീവി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍, നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. സ്ഥാപനം ഉടനടി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരസഭ എഞ്ചിനീയര്‍ എസ്.സീന, ഓവര്‍സിയര്‍ ഹരികൃഷ്ണന്‍, ആരോഗ്യ വിഭാഗത്തിലെ ശ്രീഷ, ലതീഷ്, ദിവ്യ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പ്രശ്നം പൂർണമായി പരിഹരിക്കപ്പെട്ടാല്‍ മാത്രമേ സ്ഥാപനം തുറക്കാന്‍ അനുവദിക്കുകയുള്ളൂെവന്ന് നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍ പറഞ്ഞു.

Comments
Post a Comment