കണ്ണപുരം കീഴറ യിലെസ്ഫോടനം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

 


കണ്ണൂർ: കഴിഞ്ഞ മാസം 30ന് പുലർച്ചെ കണ്ണപുരം കീഴറയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ കൂടി കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. പടുവിലായി സ്വദേശി അനീഷ് പി. (36), ഉരുവച്ചാൽ സ്വദേശി രഹീൽ പി. (33) എന്നിവരെയാണ് കണ്ണപുരം പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത് കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളാണ് ഈ അറസ്റ്റിലേക്ക് നയിച്ചത്. ഓഗസ്റ്റ്

30 ന്പുലർച്ചെ 1:50-നാണ് കണ്ണപുരം കീഴറയിലെ ഒരു വാടക വീട്ടിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനും സമീപത്തെ മറ്റ് വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഊർജിതമായി നടക്കുകയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  നിധിൻരാജ് പി. ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് കണ്ണൂർ സിറ്റി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ കണ്ണപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.


അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ രത്നാകരൻ, സന്തോഷ് പി.കെ., സുനിൽ ഒ.വി., കൂടാതെ എ.സി.പി. കണ്ണൂർ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. ഷാജി, എ.എസ്.ഐ. രഞ്ജിത്ത്, എസ്.സി.പി.ഒ. മഹേഷ്, സി.പി.ഒ. അനൂപ് എന്നിവരും ഉണ്ടായിരുന്നു. പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം