തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും*


തലശേരി'തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രിയുടെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31-നുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനും ജനുവരി ആദ്യം ഉദ്ഘാടനം നടത്താന്‍ കഴിയുന്ന നിലയില്‍   മുന്നോട്ടുപോകുന്നതിനും തീരുമാനിച്ചു. നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ കൂടിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ആശുപത്രി കെട്ടിടത്തിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം,  ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനും   ഫര്‍ണീച്ചറുകള്‍ സജ്ജീകരിക്കുന്നതിനുമുള്ള  നടപടികളും    സമാന്തരമായി നടപ്പാക്കും. ആശുപത്രിക്കാവശ്യമായ പോസ്റ്റ് ക്രിയേഷനുള്ള പ്രൊപ്പോസല്‍  അടിയന്തരമായി സര്‍ക്കാരിന് സമര്‍പ്പിക്കും.  തലശ്ശേരി കണ്ടിക്കലില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഏഴു നില കെട്ടിടമാണ് കിഫ്ബി സഹായത്തോടെ അമ്മയും കുഞ്ഞും ആശുപത്രിക്കായി ഒരുങ്ങുന്നത്.  

കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ജനകീയമായി സമാഹരിച്ച 3.5 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിക്കായി സ്ഥലമേറ്റെടുത്തത്.   

ജനുവരിയില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ പണി പൂര്‍ത്തിയാകുന്നതോടെ  ഓപ്പറേഷന്‍ തീയറ്ററടക്കമുള്ള അവിടത്തെ സജ്ജീകരണങ്ങള്‍ കൂടി  ഉപയോഗിച്ചുകൊണ്ട് അപകടാവസ്ഥയിലായ തലശ്ശേരി  ജനറല്‍ ആശുപത്രി  ഇതിന് സമീപത്തായി ഷിഫ്റ്റ് ചെയ്യുന്നതും    പ്രവര്‍ത്തനം അവസാനിപ്പിച്ച  കാസര്‍ഗോഡ് ടാറ്റ  ആശുപത്രിയുടെ പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയിനറുകള്‍   ഉപയോഗിച്ച് താല്ക്കാലിക സംവിധാന മൊരുക്കുന്നതും  സംബന്ധിച്ച കാര്യങ്ങളും യോഗം വിലയിരുത്തി.  ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ,  എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ വിനയ് ഗോയല്‍, തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. ബി


ജോയ്,  ഹെല്‍ത്ത് സര്‍വ്വീസസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഷിനു,   അഡീഷണല്‍ ഡയറക്ടര്‍ (പ്ലാനിംഗ്) ഡോ. സുകേഷ് രാജ്,  കിഫ്ബി, കിറ്റ്കോ, യു.എല്‍.സി.സി.എസ് പ്രതിനിധികള്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം