സ്ക്രാപ്പ് മേഖല തകർക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ സ്ക്രാപ്പ് മർച്ചൻ്റ് അസോ. കളക്ടറേറ്റ് മാർച്ച് നടത്തും
കണ്ണൂർ :കേരളാ സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 29ന് രാവിലെ 10 ന് കളക്ടറേറ്റ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു.
കേരളത്തിലെ ഖരമാലിന്യ നിർമ്മാർജ്ജന പ്രക്രിയയിൽ മുഖ്യ പങ്കാളിത്തം വഹിച്ചുവരുന്ന സംഘടനയാണ് കേരളാ സ്ക്രാപ്പ് മർച്ചൻ്റ് അസോസിയേഷൻ . എന്നാൽ സമീപ കാലത്തെ പല നിയമങ്ങളും തങ്ങളുടെ തൊഴിലിനെയും കച്ചവടത്തെയും ബാധിക്കുകയാണ്. സ്ക്രാപ്പ് ശേഖരിക്കുന്നവർ മുതൽ കമ്പനികൾ നടത്തുന്നവർ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം പേരാണ് നിത്യജീവിതത്തിന് വേണ്ടി ഈ മേഖലയിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ നൽകുന്ന ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷകണക്കിന് മനുഷ്യരുടെ അവകാശങ്ങളെ അവഗണിക്കുന്ന രീതിയിലാണ് സർക്കാർ മുന്നോട്ട് പോവുന്നത്ഈ - മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും സ്ഥാപനത്തിൻ്റെ വിസ്തൃതിക്കനുസൃതമായി അനുവാദം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകുക, ഷെഡ്ഡുകളെ സർക്കാർ അനുവാദമുള്ള എം.സി.എഫ്. കേന്ദ്രങ്ങളോ എം.ആർ.എഫ്. കേന്ദ്രങ്ങളോ ആയി അംഗീകരിക്കുക, ഉപേക്ഷിക്കപ്പെടുന്ന റീ-സൈക്കിൾ യോഗ്യമല്ലാത്ത മാലിന്യങ്ങളെ പൊതുമാലിന്യമായി കണ്ട് നീക്കം ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിങ്കളാഴ്ച്ച സുചന എന്ന നിലയിൽ കളക്ടറേറ്റ് മാർച്ച് നടത്തുന്നത്.
വാർത്താ സമ്മേളനത്തിൽനിസാർ തലശ്ശേരി ,മുഹമ്മദ് അർഷാദ്,സുബൈർ മട്ടന്നൂർ, ശ്രീജിത് കണ്ണൂർ പങ്കെടുത്തു.

Comments
Post a Comment