പ്രകാശം അണഞ്ഞു, ഇനി ശ്രീലത തനിച്ച്
കണ്ണൂർ : നാടക-ചലച്ചിത്രവേദികളിൽ നിറഞ്ഞു നിന്ന കണ്ണൂർ ശ്രീലതയെ ജീവിതത്തിൽ തനിച്ചാക്കി താങ്ങും തണലുമായി നിന്ന ഭർത്താവ് എ.പി പ്രകാശൻ (60) മറ്റൊരു ലോകത്തേക്ക് യാത്രയായി. കവിയും കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശൻ രണ്ടു പുസ്തകങ്ങളുടെ രചയിതാവും ഗായകനുമായിരുന്നു. ഉത്തര കേരള കവിതാ സാഹിത്യ വേദി, മലയാള ഭാഷ പോഷണവേദി , പുരോഗമന കലാസാഹിത്യ സംഘം തുടങ്ങി ഒട്ടേറെ സാംസ്കാരിക വേദികളുടെ പരിപാടികളിൽ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു പ്രകാശൻ 2025 ജൂലായ് 12 ന് മാടായിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ രണ്ടാമത്തെ പുസ്കൂ പ്രകാശനം. ഒട്ടേറെപ്പേർ അന്ന് പുസ്തക പ്രകാശന പരിപാടിയിൽ പങ്കെടുത്തു ആശംസയർപ്പിച്ചു. ജീവിതത്തിൽ വൈകി ഒന്നിക്കുകയും ഒരേ മനസോടെ സഞ്ചരിക്കുകയും ചെയ്തവരാണ് പ്രകാശനും ശ്രീലതയും മലയാള ചലച്ചിത്രവേദിയിൽ ഒരു കാലത്ത് തിളങ്ങി നിന്ന ശ്രീലതയ്ക്ക് പിന്നീട് വേഷങ്ങൾ കുറഞ്ഞപ്പോഴും താങ്ങും തണലുമായി പ്രകാശൻ നിന്നു. ഇപ്പോൾ അവിചാരിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയപ്പോൾ ജീവിതപ്പാതയിൽ ശ്രീലത തനിച്ചായിരിക്കുകയാണ്. കവി മാത്രമല്ല പത്രപ്രവർത്തകനായും പി. പ്രകാശൻ പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ നേതാവായ എ.പി കൃഷ്ണൻ്റെ മകനെന്ന നിലയിൽ ചെറുപ്പം മുതലെ താൻ കണ്ടു വളർന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിൽ ഏറെ തൽപ്പരനായിരുന്നു അദ്ദേഹം. പുരോഗമന പ്രസ്ഥാനങ്ങളുടെ വേദിയിലും സാന്നിദ്ധ്യമായിരുന്നു. കിഴുത്തള്ളിയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ അനുശോചനമറിയിക്കുന്നതിനായി നൂറുകണക്കിനാളുകളെത്തി. ഉച്ചയോടെ ഭൗതിക ശരീരം പയ്യാമ്പലത്ത് വൻ ജനാവലിയുടെ നേതൃത്വത്തിൽ സംസ്കരിച്ചു. എ.പി പ്രകാശൻ്റെ വിയോഗത്തിൽ ഉത്തര കേരള കവിതാ സാഹിത്യ വേദി ഭാരവാഹികളായ ആർട്ടിസ്റ്റ് ശശികല , സൗമി മട്ടന്നൂർ, സംഗീത, രമാ ബാലൻ എന്നിവർ കിഴുത്തള്ളിയിലെ വീട്ടിലെത്തി അനുശോചിച്ചു.

Comments
Post a Comment