പി.പി ദിവ്യയ്ക്കെതിരായ പരാതി ; തുടർനടപടിയിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

 '



കണ്ണൂർ :മുൻകണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ ബെനാമി കമ്പനി രൂപീകരിച്ച് ഇടപാടുകൾ നടത്തിയെന്ന പരാതിയിൽ തുടർനടപടി സംബന്ധിച്ചു രണ്ടു മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കരാർ ജോലികൾ ബിനാമി കമ്പനിക്കു നൽകി സാമ്പത്തികനേട്ടമു ണ്ടാക്കിയെന്ന് ആരോപിച്ചു വിജിലൻസിനു പരാതി നൽകിയിട്ടും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി കെഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.


സീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്), നിർമിതി കേന്ദ്ര എന്നീ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിവിധ പദ്ധതികൾ കരാർ പോലുമില്ലാതെ ബെനാമി കമ്പനിക്കു കൈമാറിയെന്നാണു ഹർജിക്കാരന്റെ ആക്ഷേപം. സ്ത്രീകൾക്കു താമസ സൗകര്യമൊരുക്കാനുള്ള പദ്ധതിക്കു വേണ്ടി സ്ഥലം വാങ്ങിയതിലും അഴിമതിയുണ്ട്. ഫെബ്രുവരി 21നു വിജിലൻസ് ഡയറക്‌ടർക്കു പരാതി നൽകിയെന്നും അറിയിച്ചു. പരാതി ജൂലൈ 8ന് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെന്നും നടപടിയുടെ കാര്യത്തിൽ മറുപടി കാത്തിരിക്കുകയാണെന്നും വിജിലൻസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ നിലപാട് വിശദീകരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം