സ്കൂൾ വിശ്രമമുറിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ചെറുപുഴ :സ്‌കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയിലെ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്ഇന്നലെ ഉച്ചയ്ക്ക്‌ശേഷം 2.30 നായിരുന്നു സംഭവം.രാജപുരം പോലീസ് കേസെടുത്തു.കെ.ടി.മത്തായി-അന്നമ്മ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍-മിനി, സുനി ഷാജി, അനില്‍.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 ന് മാലക്കല്ല് ലൂര്‍ദ്ദ്മാത പള്ളി സെമിത്തേരിയില്‍.റെനി കഴിഞ്ഞ 20 വര്‍ഷമായി ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളില്‍ വാര്‍ഡനായി ജോലി ചെയ്തുവരികയായിരുന്നു.

Comments
Post a Comment