അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് ഫയർ ഫോഴ്സുകാരൻ




തലശേരി :അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സി പി ആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വടകര അഗ്‌നിരക്ഷാ നിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗം. മണിയൂര്‍ സ്വദേശി ലിഗിത്താണ് തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സി പി ആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് അബോധാവസ്ഥയിലാകുകയായിരുന്നു.


കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഏറെ നേരെ കരഞ്ഞതോടെ കുഞ്ഞിന് ശ്വാസം കിട്ടാതാവുകയും അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. ഇതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സി പി ആര്‍ നല്‍കുകയായിരുന്നു. കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു.വീട്ടിലെ സി സി ടി വി ദൃശ്യം ലിഗിത്ത് പുറത്തിവിട്ടിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.