പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടാൻ ദുൽഖർ ഹൈക്കോടതിയിൽ
കൊച്ചി:ഓപ്പറേഷന്‍ നംഖോറില്‍ വാഹനം പിടിച്ചെടുത്ത കേസിൽ നടൻ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹർജിയിൽ പറയുന്നു.ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യ വ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് പ്രമുഖ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും വീടുകളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തുന്നത്

Comments
Post a Comment