സമൂഹ മാധ്യമം ഹിംസാത്മകത നിറഞ്ഞ ഇടമായി മാറി- സി വി ബാലകൃഷ്ണൻ
കണ്ണൂർ :സാമൂഹ്യ മാധ്യമങ്ങൾ എന്ന പുതിയ പ്ലാറ്റ്‌ഫോം അതിരുകളില്ലാത്തതും അസഹിഷ്ണുതയും ഹിംസാത്മകതയും നിറഞ്ഞ ഇടങ്ങളായി മാറിയെന്നും പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ പറഞ്ഞു.കണ്ണൂർ ദസറയുടെ നാലാം ദിനം വിശിഷ്ടാതിഥി ആയി പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹംഅപര നിന്ദയും , നിന്ദ്യവുമായ ഭാഷയുമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതെന്നും അത്തരം ഹിംസാത്മകതക്കിടയിൽ കണ്ണൂർ ദസറ പോലെയുള്ള ഇത്തരം ഒത്തുചേരലുകൾ പ്രതീക്ഷകൾ നൽകുന്നു എന്നും നഗരത്തിന്റെ ഹൃദയ സംഗീതമായി കണ്ണൂർ ദസറ മാറട്ടെ യെന്നും അദ്ദേഹം പറഞ്ഞു.

Comments
Post a Comment