ടെലഗ്രാഫ്’ എഡിറ്റർ സംഘർഷൻ താക്കൂർ അന്തരിച്ചു

 


മുംബൈ:രാജ്യത്തെ മുതിർന്ന മാധ്യമപ്രവർത്തകനും ‘ദി ടെലഗ്രാഫ്’ എഡിറ്ററുമായ സംഘർഷൻ താക്കൂർ (63) അന്തരിച്ചു.  ഗുഡ്ഗാവിലെ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. ഏറെ നാളായി ആരോ​ഗ്യ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മികച്ച രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളാണ് താക്കൂർ. ദി ടെലിഗ്രാഫ്, ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ താക്കൂർ പ്രവർത്തിച്ചിട്ടുണ്ട്. 1984ൽ ‘സൺഡെ’യിലൂടെയാണ് താക്കൂർ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്.1962ൽ പട്നയിൽ ജനനം. പട്നയിലെ സെന്റ് സേവ്യർ ഹൈസ്കൂളിലായിരുന്നു താക്കൂറിന്റെ പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി.2001-ൽ താക്കൂറിന് പ്രേം ഭാട്ടിയ അവാർഡ്  ലഭിച്ചിട്ടുണ്ട്. താക്കൂറിന്റെ വിയോഗത്തില്‍ മാധ്യമ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മാധ്യമലോകത്തെ നിര്‍ഭയമായ ശബ്ദമാണ് നഷ്ടമായതെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം