തീർത്ഥാടനത്തിനായി കണ്ണൂരിലെത്തിയ അധ്യാപികയെ തേടിയെത്തിയത് ദുരന്തം
കണ്ണൂർ : കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് കണ്ണൂരിലെത്തി അധ്യാപിക വാഹനാപകടത്തിൽ മരിച്ചത് ദു:ഖമായി മാറി. വയനാട് പിണങ്ങോട് സ്വദേശിനിയായ അധ്യാപികയാണ് ദാരുണമായി മരിച്ചത്. വയനാട് ജില്ലയിലെ പിണങ്ങോട് സ്വദേശിനിയായ ചോല പുറം വീട്ടിയേരി വീട്ടിൽ ശ്രീ നിത (32) യാണ് ചാല മിംമ് സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഇവരുടെ ഭർത്താവ് ജിജിലേഷ് , മക്കളായ ആരാധ്യ ,ആത്മിക, എന്നിവർക്കും പരുക്കേറ്റു. ഞായറാഴ്ച്ച വൈകിട്ട് കണ്ണൂർ സിറ്റിയിലെ കുറുവ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കൽപറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഐ.ടി അധ്യാപികയാണ് ശ്രീ നിത' ശ്രീനി തയും കുടുംബവുംസഞ്ചരിച്ച കെ.എൽ 56 ടി 1369 കാർ കണ്ണൂരിൽ നിന്നും കുറുവ ഭാഗത്തേക്ക് പോകുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന കെ.എൽ11 സി.ബി 339 o പിക്കപ്പ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ നാട്ടുകാരും പൊലിസും ചേർന്ന് ചാല മിമ്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ശ്രീ നിത മരണമടയുകയായിരുന്നു. അപകടത്തിൽ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിനും പിക്കപ്പ് ഇടിച്ചു കേടുപാടുകൾ പറ്റി. ഒഴിവു ദിനമായ ശനിയാഴ്ച്ച കണ്ണൂരിലെത്തിയ കുടുംബം പറശിനിക്കടവ് മടപ്പുരയിലും മറ്റിടങ്ങളിലും ദർശനം നടത്തി തിരിച്ചു നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മൃതദ്ദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി സ്വദേശമായ കൽപ്പറ്റയിലേക്ക് കൊണ്ടുപോയി. കൽപ്പറ്റയിൽ നഴ്സായ ശ്രീജിത ഏക സഹോദരിയാണ്.

Comments
Post a Comment