കണ്ണൂരിൽ കെ.എസ്.യു ഡി. ഐ. ജി ഓഫീസ് മാർച്ചിൽ വ്യാപക സംഘർഷം* നഗരം യുദ്ധക്കളമായി പൊലിസും പ്രവർത്തകരും കൈയ്യാങ്കളിയും വാക്കേറ്റവും ഉന്തുംതള്ളും നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു കൊണ്ടുപോകാൻ ശ്രമിച്ച വാഹനം പ്രവർത്തകർ തടഞ്ഞു സി.പി.എമ്മിൻ്റെ ചുവപ്പ് വളൻഡിയർ മാരായ പൊലിസുകാരുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്ന് മുഹമമ്മദ് ഷമ്മാസ്







കണ്ണൂർ : പൊലിസ് കസ്റ്റഡി മർദ്ദനത്തി

നും വടക്കാഞ്ചേരിയിൽ പ്രവർത്തകരെ മുഖം മൂടിയണിയിച്ചു കോടതിയിൽ ഹാജരാക്കിയതിനുമെതിരെ കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി ഓഫിസിലേക്ക് കെ.എസ് യുജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപകസംഘർഷം. പൊലിസും കെ.എസ്.യു പ്രവർത്തകരും തമ്മിൽ ഒരു മണിക്കൂറോളം തെരുവ് യുദ്ധം നടന്നു. പ്രവർത്തകരെ പിരിച്ചുവിടുന്നതിനായി പൊലിസ് അഞ്ചു തവണ വരുൺ ജലപീരങ്കി പ്രയോഗിച്ചു. നേരത്തെ താവക്കര യു.പി സ്കൂളിന് മുൻപിലെ റോഡിൽ ഡിഐജി ഓഫിസിലേക്ക് പോകുന്ന വഴി പൊലിസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞിരുന്നു. ഇതിനു മുകളിൽ കയറിയ പ്രവർത്തകർ കെ.എസ്.യുവിൻ്റെ കൊടി കെട്ടുകയും ബാനർ ഉയർത്തുകയും ചെയ്തു. ഇതിനിടെ ജലപീരങ്കിക്കെതിരെ കൊടി കെട്ടിയ വടികൊണ്ടു ഏറുനടത്തി.. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് കണ്ണൂർ ഡി.സി.സി ഓഫിസിൽ നിന്നും സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ റെയ്ഞ്ച് ഡി. ഐ. ജി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് ഡി.ഐ.ജി ഓഫിസ് റോഡിന് മുൻപിൽ പൊലിസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞിരുന്നു. ഇതിനു ശേഷം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളികളോടെ ധർണ നടത്തി. ജില്ലാ ഭാരവാഹിയായ കാവ്യ സ്വാഗതം പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ എം. സി അതുൽ അദ്ധ്യക്ഷനായി. തുടർന്ന് സംസ്ഥാന ഉപാധ്യക്ഷൻ പി.മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. തങ്ങളുടെ പ്രവർത്തകരെയും നേതാക്കളെയും മുഖം മൂടി ധരിച്ചു കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി ഇൻസ്പെക്ടർ ഷാജഹാനെപ്പോലുള്ളവരുടെ റാങ്ക് ലിസ്റ്റ് കെ.എസ്.യു തയ്യാറാക്കിയിട്ടുണ്ടെന്ന് ഷമ്മാസ് പറഞ്ഞു. കേരളത്തിലെന്നും സി.പി.എം ഭരിക്കുമെന്ന് പ്രതീക്ഷിക്കേണ്ട കണ്ണൂരിലും പൊലി സിൽ സി.പി.എം വളൻഡറിയർമാരായി സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്യുന്ന പൊലിസുകാരുണ്ട്. അത്തരക്കാരുടെ ലിസ്റ്റുകൾ തങ്ങൾ ക്രമേണെ പുറത്തെടുക്കുമെന്നും ഷമ്മാസ് മുന്നറിയിപ്പു നൽകി.

 ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രകോപിതരായ കെ.എസ്.യു പ്രവർത്തകർ പൊലിസ് ബാരിക്കേഡ് അടിയിൽ നിന്നും മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകരെ അറസ്റ്റു ചെയ്യാനുള്ള നീക്കം പൊലിസ് നടത്തി. നിലത്ത് ഇരുന്ന പ്രവർത്തകരെ പൊലിസുകാർ വലിച്ചിഴച്ച് പൊലിസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചത് വാക്കേറ്റത്തിനും കൈയ്യാങ്കളിക്കുമിടയാക്കി. പല പ്രവർത്തകരെയും പൊലിസ് മതിലിനോട് ചേർത്ത് അമർത്തി പിടിച്ചു കീഴടക്കാൻ ശ്രമിച്ചു. ഇതിൽ പ്രതിഷേധിച്ച മുഹമ്മദ് ഷമ്മാസിനെയും അതുലിനെയും ബലം പ്രയോഗിച്ചു പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി. പലരുടെയും ചെരുപ്പുകൾ തെറിച്ചു പോയി. ഉടുമുണ്ട് അഴിഞ്ഞു. റോഡ് ഉപരോധിക്കാനായി ഓടിയ പ്രവർത്തകരെ പൊലിസ് പിൻതുടർന്നു പിടികൂടി ഉന്തും തള്ളി ലും ചില പൊലിസുകാരും റോഡിൽ വീണു ലാത്തി തെറിച്ചു. ഒടുവിൽ മുക്കാൽ മണിക്കൂറിനു ശേഷമാണ് സമരം അവസാനിച്ചത്. പ്രതിഷേധ സമരത്തിന് നേതാക്കളായ 

കാവ്യ ദിവാകരൻ, അഷിത്ത് അശോകൻ , അലക്സ് ബെന്നി, അർജുൻ കോറോം, അക്ഷയ് മാട്ടൂൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. പേര് ചേർക്കണം

 ', അർജുൻ കോറോം തുടങ്ങിയവർ നേതൃത്വം നൽകി. കണ്ണൂർ ടൺ പൊലിസ് ഇൻസ്പെക്ടർ, ശ്രീജിത്ത് കൊടേരി, സി.ഐ സനൽകുമാർ, ടൗൺഎസ്.ഐ വി.വി ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം പ്രതിഷേധ മാർച്ചിനെ നേരിടാൻ വിന്യസിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം