വായാട്ടു പറമ്പിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്ക്കൻ മരിച്ചു.
ആലക്കോട് :കരുവഞ്ചാൽ വായാട്ടു പറമ്പിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് മദ്ധ്യവയസ്കനായ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വായട്ടുപറമ്പിലെ പേട്ടയിൽ ജിമ്മി (51)യാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ നിയന്ത്രണം വിട്ടെത്തിയ കാർ സണ്ണി സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയ ലേക്ക് മാറ്റി.

Comments
Post a Comment