അന്താരാഷ്ട്ര തീരദേശ ശുചീകരണത്തിന് ചാൽ ബീച്ചിൽ തുടക്കമായി




കണ്ണൂർ :കടലിലും തീരത്തും അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി മത്സ്യസമ്പത്തിന്റെ സംരക്ഷണവും തീരദേശ സൗന്ദര്യവും ഉറപ്പാക്കാൻ അന്താരാഷ്ട്ര തീരദേശ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഡിടിപിസിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ രാജ്യാന്തര അംഗീകാരമായ ബ്ലൂ ഫ്ലാഗ് പദവി നേടിയ അഴീക്കൽ പഞ്ചായത്തിലെ ചാൽ ബീച്ചിൽ മെഗാ ശുചീകരണം നടത്തി. അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്തു. തീരദേശത്ത് വർധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ച് അവബോധം വളർത്തുക, പരിസ്ഥിതിയുടെ പരിപാലനം ജനങ്ങളിൽ എത്തിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ചാൽ ബീച്ചിൽ മെഗാ ശുചീകരണ ക്യാമ്പയിൽ നടത്തിയത്. ഒറ്റത്തവണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ഒപ്പു സമാഹരണവും നടത്തി. തുടർന്ന് മലിനീകരണ ബോധവൽകരണ പ്രതിജ്ഞ ചൊല്ലി.അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഫീസർ സൗരഭ് കുമാർ മൗര്യ മുഖ്യാതിഥിയായി. ഡിടിപിസി സെക്രട്ടറി പി.കെ സൂരജ്, മാനേജർ പി.ആർ ശരത് കുമാർ, കൃഷ്ണമേനോൻ വനിതാ കോളേജ് എൻ എസ് എസ് കോ ഓർഡിനേറ്റർ കെ.പി നിധീഷ്, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എഎസ്ഐമാരായ മനോജ് കുമാർ, രാജു പോത്തൻ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് കോ-ഓർഡിനേറ്റർമാരായ പി രമേശൻ, വി.വി ഹരീന്ദ്രൻ, നിർമലഗിരി കോളജ് എൻസിസി കോ ഓർഡിനേറ്റർ രേഷ്മ ടോം തുടങ്ങിയവർ സംസാരിച്ചു.കൃഷ്ണമേനോൻ വനിതാ കോളേജിലെ എൻ എസ് എസ്, ടൂറിസം ക്ലബ് യൂണിറ്റുകൾ, കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ എൻസിസി യുണിറ്റ്, തളിപ്പറമ്പ് യൂണിറ്റിലെ സ്കൗട്ട് ആൻഡ് ഗൈഡ്, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ, അഴീക്കൽ കോസ്റ്റൽ പോലീസ് അംഗങ്ങൾ ഉൾപ്പെടെ 400 ലധികം പേർ മെഗാ ശുചീകരണ ക്യാമ്പയിനിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം