പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് ചികിത്സ കാർഡ് പദ്ധതി ഏർപ്പെടുത്തി




കണ്ണൂർ:പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് കണ്ണൂർ ജില്ല, മാഹി പ്രദേശങ്ങളിൽ അസുഖം മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായി വിദഗ്‌ധ ഡോക്‌ടർമാരുടെ ചികിത്സാ സൗകര്യം, തുടർ പരിശോധന, ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുന്ന രോഗികൾക്ക് ലാബ് ടെസ്റ്റ്, എക്സറേ, സ്‌കാനിങ്ങ് മറ്റു ടെസ്റ്റുകൾ, ഉൾപ്പെടെ 30 ശതമാനം ഇളവോടെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചികിത്സാകാർഡ് നടപ്പിലാക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഉമേഷ് പോച്ചപ്പൻ പത്രസമ്മേളനത്തിൽഅറിയിച്ചു.ജസ്റ്റിസ് കെ.എസ്.ഹെഗ്ഡെ ചാരിറ്റബിൾ ഹോസ്‌പിറ്റലുമായ് സഹകരിച്ചാണ് കാർഡ് ഏർപ്പെടുത്തുന്നത്.കാർഡുമായി ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ്‌ ചെയ്‌താൽ ലാബ് ടെസ്‌റ്റുകൾ, ബെഡ് സർവീസ്, ഇതര ഹോസ്‌പിറ്റൽ ചാർജുകളിൽ 30% ഇളവ് പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റിൽ കൂടി ലഭിക്കും.കൂടുതൽ വിവരത്തിന്9447283039, 8848176537, 9074615854 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..വാർത്താ സമ്മേളനത്തിൽ ഡോ. സന്ദീപ് റൈ,ഡോ സുമലത , ഡോ മീനു മോഹൻഎന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം