ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് : കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെജേഴ്സി പ്രകാശനം ചെയ്തു

 



കണ്ണൂർ:  വയനാട് നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന കണ്ണൂർ പ്രസ് ക്ലബ് ടീമിൻ്റെ ജേഴ്സി പ്രകാശനം  പ്രസ് ക്ലബിൽ വെച്ച് സംസ്ഥാന യുവജന കമ്മിഷൻ ചെയർമാൻ എം ഷാജർ നിർവ്വഹിച്ചു. ടീം ക്യാപ്റ്റൻ സി പി സജിത്ത്, വൈസ് ക്യാപ്റ്റൻ അർജുൻ ബാബുരാജ് എന്നിവർ ജേഴ്സി ഏറ്റുവാങ്ങി. സ്പോർട്സ് കൺവീനർ ഷമീർ ഊർപ്പള്ളി മത്സരത്തെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽ കുമാർ അധ്യക്ഷനായി. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം