വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ പെൻഷൻകാർ നിയമസഭയിലേക്ക് മാർച്ച് നടത്തും

 



കണ്ണൂർ :സംസ്ഥാനത്തെ സഹകരണ പെൻഷൻകാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെപ്റ്റംബർ 30 ന് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ നേത്യത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് ചെയ്യുമെന്ന് ഭാരവാഹികൾ പ്രസ് ക്ലമ്പിൽ അറിയിച്ചു. കേരളത്തിലെ സഹകരണ മേഖലയെ പ്രത്യേകിച്ച് പ്രാഥമിക സഹകരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിലേയ്ക്ക് കൈപിടിച്ചുയർത്തുവാൻ പ്രവർത്തിച്ചവരാണ് സഹകരണ പെൻഷൻകാർ. സഹകരണ പെൻഷൻകാർക്ക് 10% കലാമാശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്‌കരണത്തിൻ്റെ ഭാഗമായി 15% ഇടക്കാലാശ്വാസം അനുവദിക്കുക, മിനിമം, മാക്സസിമം പെൻഷൻ വർദ്ധിപ്പിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്.വാർത്താ സമ്മേളനത്തിൽ  സംസ്ഥാന സെക്രട്ടറി എൻ.വി.അജയകുമാർ,ജില്ലാ സെക്രട്ടറി കെ.പി.പ്രഭാകരൻ,

ജില്ലാ പ്രസിഡണ്ട് മണ്ണയാട് ബാലകൃഷ്ണൻ, സി.വി.കുഞ്ഞികൃഷ്ണൻ, എ.പി.ജനാർദ്ദനൻ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം