നല്ല സിനിമകള്‍ ഇനിയും സംഭവിക്കട്ടെ; അവാര്‍ഡ് മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു’ : മോഹന്‍ലാല്‍




കൊച്ചി:ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നുവെന്ന് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. എല്ലാവരും ചേര്‍ന്നതാണ് സിനിമ. പ്രേക്ഷകര്‍ക്കും കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ജ്യുറിക്കും മോഹന്‍ലാല്‍ നന്ദി പറഞ്ഞു.എന്റെ മേഖലയില്‍ ഞാന്‍ സത്യസന്ധത പുലര്‍ത്തി. അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യയിലെ മികച്ച നടന്മാരുടെ കൂടെ അഭിനയിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു. എല്ലാവരുടെയും പിന്തുണ വലുതായിരുന്നു. മാധ്യമങ്ങള്‍ ഉള്‍പ്പടെ വലിയ പിന്തുണ നല്‍കി. നല്ല സിനികള്‍ ഇനിയും സംഭവിക്കട്ടെയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം