കടന്നപ്പള്ളിയുടെ സഹോദരൻ രവീന്ദ്രന് വിട : നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു
ചക്കരക്കൽ : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരൻ രവീന്ദ്രന് യാത്രാമൊഴി.നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരമർപ്പിക്കാനായി ചക്കരക്കല്ലിലെ വീട്ടിലെത്തിച്ചേർന്നത്.നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, കെ വി സുമേഷ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, നേതാക്കളായ ഇ പി ജയരാജൻ, എം വി ജയരാജൻ, എം സുരേന്ദ്രൻ കെ ശശിധരൻ, കെ വി ബിജു, കോൺഗ്രസ് നേതാക്കളായ കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ്, അഡ്വ. ടി ഒ മോഹനൻ, സുരേഷ് ബാബു ശ്രീജ മഠത്തിൽ, മുണ്ടേരി ഗംഗാധരൻ, വി വി പുരുഷോത്തമൻ, വി എ നാരായണൻ, സജീവ് മാറോളി, ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി,എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം കെ എ ഗംഗാധരൻ, വി സി വാമനൻ, കെ ശിവദാസൻ മാസ്റ്റർ , കോൺഗ്രസ് എസ് നേതാക്കളായസി ആർ വത്സൻ, മുസ്തഫ കടമ്പോട് പി അജിത് കുമാർ, ഐ ശിഹാബുദ്ദീൻ, ജനത ദൾ നേതാവ് പി പി ദിവാകരൻ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ,മേയർ മുസ്ലിഹ് മഠത്തിൽ, ബി ജെ പി നേതാവ് സി രഘുനാഥ്, കെ പി ഹരീഷ് ബാബു, എം ജീവകുമാർ, എം ഉണ്ണികൃഷ്ണൻ, നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്‌സ് സെക്രട്ടറി സി അനിൽകുമാർ,പ്രസിഡന്റ് ടി കെ രമേഷ് കുമാർ തുടങ്ങിയ നൂറുകണക്കിന് ആളുകൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു

Comments
Post a Comment