ജീവനൊടുക്കാൻ ശ്രമിച്ച പത്മജയുടെ ആത്മഹത്യ കുറിപ്പ് പുറത്തു വന്നു




 മാനന്തവാടി : സാമ്പത്തിക  തട്ടിപ്പിന് ഇരയായതിനെ തുടർന്ന് മകനെ കൊന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. ‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്നാണ് കുറിപ്പിൽ പത്മജ എഴുതിയിരിക്കുന്നത്. കൈഞരമ്പ് മുറിച്ച ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച് പത്മജ രംഗത്ത് വന്നിരുന്നു. എൻ എം വിജയന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുമെന്ന് പറയുമ്പോഴും, ആ ഉറപ്പുകളെ ഒരു ശതമാനം പോലും വിശ്വസിക്കുന്നില്ലെന്നും അച്ഛൻ മരിച്ച് ഒരു വർഷത്തോട് അടുത്തിട്ടും കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ഒരു ശതമാനം പോലും വിശ്വാസമില്ല എന്നും അവർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം