കർഷകൻ്റെ അപകട മരണം: ചെമ്പന്തൊട്ടി ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി
കണ്ണൂർ: നിയന്ത്രണം വിട്ട് കാർ മതിലിൽ ഇടിച്ച് കർഷകൻ മരിച്ചത് ചെമ്പന്തൊട്ടി ഗ്രാമത്തെ ദു:ഖ സാന്ദ്രമാക്കി മാറ്റി. ചെമ്പന്തൊട്ടി തോപ്പിലായിയിലെ കർഷകനായ മാനാമ്പുറത്ത് മാത്യു വാ (73)ണ് ഇന്ന് രാവിലെ 7.30 ന് കൃഷിയിടത്തിലേക്ക് പോകുമ്പോൾ അപകടത്തിൽ മരിച്ചത്. തോപ്പിലായി ജുമാ മസ്ജിദിന് സമീപം വടക്കെ പറമ്പിൽ സെബാസ്റ്റ്യൻ്റെ വീട്ടുപറമ്പിലിലെ മതിലിൽ ഇടിച്ചാണ് അപകടം അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. ഗുരുതരമായി പരുക്കേറ്റ മാത്യുവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു. ഭാര്യ: ലീലാമ്മ ' മക്കൾ: ബീന ( പേരാവൂർ) ബിജു (യു.കെ, ബിൻസു മരുമക്കൾ: ബിനു.ബിസ്മി' സഹോദരങ്ങൾ: ചാക്കോ മേരി, ആലിസ് , സണ്ണി, പരേതരായ ജോസഫ്, തോമസ് ' സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Comments
Post a Comment