മിനി ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം ആരംഭിച്ചു.

 '



മുണ്ടേരി :  പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ മിനി ദിശ - ഉന്നത വിദ്യാഭ്യാസ പ്രദർശനം മുണ്ടേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അനിഷ അധ്യഷി വഹിച്ച ചടങ്ങിൻ സി ജി & എ സി സ്റ്റേറ്റ് കോഡിനേറ്റർ ഡോ. അസീം സി.എം, ജില്ല പഞ്ചായത്ത് മെമ്പർ ശ്രീജനി എൻ വി, ആർ ഡി ഡി എം.കെ വിനോദ് കുമാർ, ജില്ല കോഡിനേറ്റർ റീജ ആർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ പങ്കജാക്ഷൻ . റംലത്ത് ബീവി, സ്വാത്രി വി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പ്രിൻസിപ്പാൾ എം മനോജ് കുമാർ സ്വാഗതവും സി ജി & എസി വിദ്യാഭ്യാസ ജില്ല കൺവീനർ ഡോ കെ ആർ രാജേഷ് ബാബു നന്ദിയും പറഞ്ഞു. ദിശയിൽ 25 വിവിധങ്ങളായ കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ദിശയോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് കരിയർ വിദഗ്ധർ നയിക്കുന്ന കരിയർ സെമിനാർ നടക്കുന്നു. വിദ്യാർത്ഥികളുടെ അഭിരുചി അളക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (കെ ഡാറ്റ) സൗജന്യമായി നടത്തുന്നുണ്ട്. കരിയർ മേഖലയെ സംബന്ധിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നുവെന്നതാണ് ഈ വർഷത്തെ ദിശയുടെ പ്രത്യേകത. മിനി ദിശയിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ നവംബർ 20 മുതൽ 24 വരെ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന ദിശയിൽ അവതരിപ്പിക്കും. വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേയും പത്ത് , പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കും. കൂടാതെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്. പ്രദർശനം ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം  ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രമീള ഉദ്ഘാടനം ചെയ്യും

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം