മദ്യപിച്ച് വാഹനമോടിച്ച എക്സൈസ് ഡ്രൈവർക്ക് സസ്പെൻഷൻ*




കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി. കോഴിക്കോട് ഫറോഖില്‍ മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച എഡിസൺ എന്ന ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇയാൾ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലിസ് അന്വേഷണത്തിൽ എക്സൈസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് വകുപ്പ് തല നടപടിയെടുത്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം