മാടായിപ്പാറയിലെ സ്കൂൾ - ദേവസ്വം ഭൂമി വാദിഹുദ കൈയ്യേറിയതിനെതിരെ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തും




കണ്ണൂർ : മാടായി ഹയർ സെക്കൻഡറി സ്കൂളിൻ്റെ സ്ഥലം കൈയേറിയ വാദി ഹുദാ സ്കൂളിലേക്ക് ഈ മാസം 16ന് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തുമെന്ന് ബി.ജെ.പി നോർത്ത് ജില്ലാ അദ്ധ്യക്ഷൻ കെ. കെ. വിനോദ് കുമാർ മാരാർജി ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജമാത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിൽ നടത്തിവരുന്ന വാദിഹുദാ സ്കൂൾ മാടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിനായി ചിറക്കൽ രാജാവ് നൽകിയ ഭൂമി കൈയ്യേറിയിരിക്കുകയാണ്. മാടായിപ്പാറയെ തകർക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാണ് വാദിഹുദാ സ്കൂളിൻ്റെ മറവിൽ ജമാത്തെ ഇസ്ലാമി ശ്രമിക്കുന്നത്. നേരത്തെ ഇവർ കൈയ്യേറിയ ഒരേക്കർഭൂമി തിരിച്ചു പിടിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ സ്കൂളിൽ നടന്ന പരിപാടിയിൽ പറഞ്ഞതാണ്. ദേവസ്വത്തിൻ്റെ ഭൂമിയും വാദിഹുദ സ്കൂൾ കൈയ്യടക്കിയിട്ടുണ്ട് വാദിഹുദാ സ്കൂൾ കൈയ്യേറിയ സ്ഥലം തിരിച്ചു പിടിക്കാൻ ജില്ലാ പഞ്ചായത്ത് എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പേരിൽ ജമാത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകരായ വനിതകൾ വിളിച്ചത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യമാണ്. മാടായിപ്പാറയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജമാത്തെ ഇസ്ലാമി ശ്രമിക്കുന്നതിൻ്റെ തെളിവാണിത്. 18 വയസിനു താഴെയുള്ള പെൺകുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചതിന് ബാലാവകാശ കമ്മിഷൻ കേസെടുക്കണം. വാദിഹുദ സ്കൂൾ ബസിലാണ് കുട്ടികളെ പരിപാടിക്ക് കൊണ്ടുവന്നത്. സ്കൂൾ ബസ് കുട്ടികളെ കൊണ്ടുവരാനുള്ളതാണ്. അല്ലാതെ പ്രക്ഷോഭകാരികളെ കൊണ്ടുവരാനുള്ളതല്ല.നിയമം ലംഘിച്ചബസിൻ്റെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാകണം. റോഡിലൂടെ പ്രതിഷേധപ്രകടനം നടത്തിയതിനാണ് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തത്. അതിനു ശേഷം എസ്.ഡി.പി.ഐ പ്രവർത്തകരും അവിടെ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. മാടായിപ്പാറയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജമാത്തെ ഇസ്ലാമി- എസ്. ഡി. പി. ഐ ശക്തികൾ ശ്രമിക്കുന്നത്. ഇവരുടെ വിധ്വംസക പ്രവർത്തനങ്ങളും കൈയ്യേറ്റവും അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്നും കെ.കെ. വിനോദ് കുമാർ മുന്നറിയിപ്പ് നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം