കുംഭം ബംഗ്ലാവ് മൊട്ട -അച്ചുകുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു*

 


കൂടാളി : കൂടാളിപഞ്ചായത്തില്‍ ടാറിങ് പൂര്‍ത്തീകരിച്ച കുംഭം ബംഗ്ലാവ് മൊട്ട - അച്ചുകുന്ന് റോഡിന്റെ ഉദ്ഘാടനം കെ.കെ ശൈലജ ടീച്ചര്‍ എംഎല്‍എ നിര്‍വഹിച്ചു. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും 42 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് പൂര്‍ത്തീകരിച്ചത്. മുപ്പത് ലക്ഷം രൂപ ചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത കൂടാളി പോസ്റ്റ് ഓഫീസ്- കണ്ണന്‍ കുന്ന്‌വയല്‍ റോഡിന്റെ ഉദ്ഘാടനവും കൂടാളി - അപ്പക്കടവ് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ അധ്യക്ഷതയായി. വൈസ് പ്രസിഡന്റ് പി പത്മനാഭന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ ദിവാകരന്‍, പി സി ശ്രീകല ടീച്ചര്‍, മെമ്പര്‍മാരായ സി മനോഹരന്‍ മാസ്റ്റര്‍, ടി. മഞ്ജുള, കെ.ഇ രമേഷ് കുമാര്‍, പി ജിതിന്‍, കെ പി ജലജ, എം വസന്ത ടീച്ചര്‍, പി പി ലക്ഷ്മണന്‍, അബ്ദുള്‍ ഖാദര്‍, കെ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.