ട്രെയിന്‍ യാത്രക്കാര്‍ക്ക് റെയിൽവെയുടെഓണസമ്മാനം; മംഗ്ളൂര്-തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടി
കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രക്കാര്‍ക്ക് ഓണസമ്മാനവുമായി റെയിൽവെ മന്ത്രാലയം. മംഗ്ളൂര്-തിരുവനന്തപുരം വന്ദേഭാരത് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് നേട്ടമായത്. നാല് ചെയര്‍കാര്‍ കോച്ചുകളാണ് വര്‍ധിപ്പിച്ചത്. ഈ മാസം ഒമ്പതു മുതല്‍ 18 ചെയര്‍കാര്‍, രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളോടെയാവും സര്‍വ്വീസ്.രണ്ട് ദിവസം മുന്‍പ് 20 കോച്ചുകളുള്ള പുതിയ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ എത്തിച്ചിരുന്നു.
നിലവില്‍ 16 കോച്ചുകളുമായി ആലപ്പുഴ വഴി ഒടുന്ന മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് ആണ് 20 കോച്ചുകളായി മാറി ഇപ്പോള്‍ നിരത്തില്‍ ഇറങ്ങുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും സര്‍വീസ് തുടങ്ങുന്ന തിയതി നിശ്ചയിക്കുക. നിലവില്‍ 1016 സീറ്റുകളുള്ള വണ്ടിയില്‍ 320 സീറ്റുകള്‍ വര്‍ധിച്ച് 1336 സീറ്റുകളാകും. 16 കോച്ചുകളുണ്ടായിരുന്ന തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ജനുവരി 10 മുതല്‍ 20 കോച്ചുകളായി ഉയര്‍ത്തിയിരുന്നു.
ഇതോടെ കൂടുതൽ റിസർവേഷൻ സൗകര്യങ്ങൾ ലഭ്യമാകും. വന്ദേ ഭാരതിൽ ഓൺലൈൻ റിസർവേഷൻ വളരെ പെട്ടെന്ന് തീർന്നുപോകുന്നതിൽ യാത്രക്കാർക്ക് പരാതിയുണ്ടായിരുന്നു. ഇതു പരിഹരിക്കുന്നതിനാണ് കോച്ചുകൾ കൂട്ടിയത്.

Comments
Post a Comment