ഹാവൂ ആശ്വാസം!; ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു



കണ്ണൂർ :ദിവസങ്ങളായി തുടർന്ന സ്വർണക്കുതിപ്പിന് ഇന്ന് സഡൻ ബ്രേക്ക്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തുടർച്ചയായി രാവിലെയും ഉച്ചക്ക് ശേഷവും വില വർധിച്ചിരുന്നു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന് 84,600 രൂപ നല്‍കണം. ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി.ഇന്നലെ 84,840 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. സ്വർണത്തിൻ്റെ എക്കാലത്തേയും വലിയ വിലയാണിത്. രണ്ട് തവണയായി 1,920 രൂപയാണ് ഇന്നലെ വർധിച്ചത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 ആയിരുന്നെങ്കിൽ വൈകുന്നേരം ആയിരം രൂപ വർധിക്കുകയായിരുന്നു. പവന് 77,640 എന്ന നിരക്കിലാണ് ഈ മാസം സ്വര്‍ണ വില ആരംഭിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് 80,880 രൂപയായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം