കണ്ണൂര്‍ വീണ്ടും ഫുട്‌ബോള്‍ ആരവങ്ങളിലേക്ക്; സൂപ്പര്‍ ലീഗില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍





കണ്ണൂര്‍: ഒരിടവേളയ്ക്ക് ശേഷം ഫുട്‌ബോളാരവത്തിന് കാതോര്‍ക്കുകയാണ് കണ്ണൂര്‍ നഗരം. സൂപ്പര്‍ ലീഗ് കേരള ക്ലബായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ ഇത്തവണ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കും. കന്നി കിരീടം ലക്ഷ്യമിട്ട് കണ്ണൂര്‍ വാരിയേഴ്സും പരിശീലനം തുടരുകയാണ്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പന്തുതട്ടിയ മൈതാനം, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വി പി സത്യനടക്കം പ്രതിഭകളയേറെ കണ്ട മണ്ണ്, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആ പുല്‍മൈതാനമുണരുകയാണ്.


സൂപ്പര്‍ ലീഗ് കേരള ക്ലബായ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങളാണ് വിരുന്നെത്തുന്നത്. ഒന്നരപതിറ്റാണ്ടിനിപ്പുറം ഒരു പ്രധാന ടൂര്‍ണമെന്റിന് വേദിയാവുകയാണ് കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയം. ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, കേരള പ്രീമിയര്‍ ലീഗ് അങ്ങനെ ടൂര്‍ണമെന്റുകളനവധി വന്നു പോയി, അര ലക്ഷം കാണികളിരുന്ന സ്റ്റേഡിയത്തിനിന്ന് 15000 പേരെ മാത്രമെ ഉള്‍കൊളളാനാകു, കാലപഴക്കവും ജീര്‍ണാവസ്ഥയുമെല്ലാം വെല്ലുവിളികളാണ്. എങ്കിലും കണ്ണൂരിലേക്ക് മടങ്ങിയെത്തുന്ന കാല്‍പന്തുകളിയെ നെഞ്ചേറ്റാന്‍ ഒരു തലമുറ കാത്തിരിപ്പുണ്ട്, ഗാലറികളില്‍.

സ്റ്റേഡിയത്തിനൊപ്പമൊരുങ്ങുന്നുണ്ട് കണ്ണൂര്‍ വാരിയേഴ്‌സും, കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ സഹ പരിശീലകന്‍ ഷഫീഖ് ഹസ്സന്റെ നേതൃത്വത്തിലാണ് പരിശീലനം,

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.