ജീവകാരുണ്യ പിരിവിനായി വന്നയാൾ കടയിലെ ജീവനക്കാരിയുടെ ഐഫോൺ കവർന്നു
തലശേരി:തലശേരിയിലെ നഗരത്തിൽ ജീവകാരുണ്യ പിരിവിനായി വന്നയാൾ കടയിൽ നിന്നും ജീവനക്കാരിയുടെ 80,000 ത്തോളം രൂപ വിലവരുന്ന ഐഫോൺ കവർന്നതായി പരാതി. എം എം റോഡിലെ സലാബോട്ടിക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരി ഷസനാ ഫാത്തിമയാണ് പരാതിക്കാരി. സ്ഥാപനത്തിലെത്തിയ ആൾ ഫോൺ കവരുന്ന ദൃശ്യം സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
തലശേരി നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിലെത്തിയ അപരിചിതൻ യുവതിയുടെ ഐഫോൺ തന്ത്രപൂർവ്വം കൈവശപ്പെടുത്തുകയായിരുന്നു.
എം.എം. റോഡിലെ സലാബോട്ടിക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരി ഷസനാ ഫാത്തിമ (24) യാണ് ഇത് സംബന്ധിച്ച് തലശേരി ടൗൺ പൊലി സിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. എൺമ്പതിനായിരം രൂപ വില വരുന്ന ഫോണാണ് കവർന്നത്. കടയിൽ പിരിവിനായി എത്തിയ ആൾ തന്ത്രപരമായി ഫോൺ കവരുന്നത് സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് തൊട്ടടുത്ത സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുമുണ്ട്. ഇയാൾ കണ്ണൂരിൽ സമാനമായ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. മൊബൈൽ ഷോപ്പുടമകൾക്ക് ജാഗ്രതാ നിർദേശം നൽകിയ പൊലീസ് അപരിചിതരിൽ നിന്നും മൊബെൽ ഫോണുകൾ വാങ്ങരുതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

Comments
Post a Comment