അങ്ങനങ്ങ് പോയാലോ? തിരുവോണ നാളിൽ വീട്ടിലെത്തിയ മാവേലിയെ കൊണ്ട് വാഴത്തെ നടീച്ച് കർഷകൻ

 



മൊറാഴ : തിരുവോണ നാളിൽ വീട്ടിലെത്തിയ മാവേലിമന്നനെ കൊണ്ടു വാഴത്തെ  നടീച്ച് കർഷകനായ വീട്ടുടമ കാർഷിക സംസ്കൃതിക്ക് അർത്ഥപൂർണിമയേകി മൊറാഴ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം തിരുവോണ നാളിൽ പ്രജകളെ കാണുന്നതിനാണ് മാവേലി പരിവാരങ്ങളുമായി വീടുകൾ കയറിയത്. ഇതിനിടെയാണ് കർഷകനായ സി.എൻ. മോഹനൻ തൻ്റെ വീട്ടിലെത്തിയപ്പോൾ കൃഷി സ്ഥലത്ത് മാവേലി വാഴ തൈ നടണമെന്ന ആവശ്യം അറിയിച്ചത്. ഇതോടെ മാവേലി സന്തോഷത്തോടെ കർഷകൻ്റെ നിർദ്ദേശം അനുസരിക്കുകയായിരുന്നു. മാവേലിയും മോഹനനും കൂടി വാഴത്തെ നട്ട് തിരുവോണ ദിനം കൃഷിയുടെ തുടക്കം കൂടിയാക്കി. മുൻ സൈനിക ഉദ്യോഗസ്ഥനായ മൊറാഴയിലെ എംബി സതീശനാണ് മാവേലി വേഷമണിഞ്ഞത്. ഇപ്പോൾ മയ്യിലിൽ ഗെയിൽ പൈപ്പ്ലൈൻ ജീവനക്കാരൻ കൂടിയാണ് ഇദ്ദേഹം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം