സ്വകാര്യ ആശുപത്രിയിലെചികിത്സാ പിഴവ്: മട്ടന്നൂർ സ്വദേശിനിയായ യുവതി മരണമടഞ്ഞു





മട്ടന്നൂർ: തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂർ സ്വദേശിനിയായയുവതി മരിച്ചു.  മട്ടന്നൂർ തെരൂർ പാലയോട്ടെ കെ.പി മൊയ്തുവിൻ്റെ മകൾ സുമീറ (32) യാണ് ചികിത്സാ പിഴവ് കാരണം മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി. ഒരു കോടി രൂപ ചെലവുള്ള ടിൽ തെറാപ്പി ചികിത്സ പരാജയപ്പെട്ടുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

60 ശതമാനം രോഗശമനം ഉറപ്പ് നൽകിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും രോഗി കൂടുതൽ ഗുരുതരാവസ്ഥയിലാവുകയുമായിരുന്നുവെന്നാണ്  കുടുംബത്തിന്റെ പരാതി. കൂടാതെ രോഗിയെ ഡിസ്‌ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന്  തെരൂർ പാലയോട്ടെ വീട്ടിൽ എത്തിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം