മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് മറുപടിയുമായി എ.കെ.എസ്.എ ടി യു വിന്റെ പ്രചരണ ജാഥ


'


കണ്ണൂർ :മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാന തലത്തിൽ നടത്തുന്ന കുടിശിക നിവാരണ പ്രചരണ ജാഥയിൽ വസ്തുതാ വിരുദ്ധങ്ങളായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ (AKSATU-HMS) സംസ്ഥാന കമ്മറ്റി യോഗം ആരോപിച്ചു. 2019 ന് ശേഷം 535000 ഓട്ടോറിക്ഷ തൊഴിലാളികൾ അംഗങ്ങളയുള്ള ക്ഷേമ നിധിയിൽ ഇതുവരെ തൊഴിലാളി വിഹിതമായി 59 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന ക്ഷേമ നിധി ബോർഡിന്റെ രേഖാമൂലമുള്ള അറിയിപ്പ് തൊഴിലാളികളുടെ പണം ഇവർ ധൂർത്തടിക്കുന്നതിന്റെ പ്ര കടമായ തെളിവാണെന്ന് യോഗം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച ക്ഷേമനിധി ബോർഡ്  തൊഴിലാളികൾക്ക് വിവിധ ങ്ങളായ ആനുകൂല്യങ്ങൾ തങ്ങൾ നൽകുന്നുണ്ടെന്ന് പ്രചരിപ്പിക്കുന്നത് പരിഹാസ്യമാണ്. തൊഴിലാളികൾ കൃത്യമായി വിഹിതമടച്ചാലും ഉടമാ വിഹിതം കൃത്യമായി അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡ് നിഷേധിക്കുകയാണെന്ന് യോഗം ആരോപിച്ചു. ഓട്ടോറിക്ഷ തൊഴിലാളി, ഉടമാ വിഹിതമായി നൂറു കണക്കിന് കോടികൾ പിരിച്ചെടുത്ത പണത്തെ കുറിച്ച് യാതൊരു വിശദീകരണവും നൽകാതെ തൊഴിലാളികളെ കബളിപ്പിക്കുന്ന ക്ഷേമ നിധി ബോർഡിന്റെ തൊഴിലാളിവിരുദ്ധ സമീപനം തുറന്നുകാട്ടുന്നതിനായി    സംസ്ഥാനതലത്തിൽ പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് തൃശ്ശൂരിൽ ചേർന്ന AkSATU സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

A KSATU സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ: കസ്തൂരി ദേവൻ അദ്ധ്യക്ഷത വഹിച്ചു.

 സെക്രട്ടറി എൻ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. 

അബ്ദുൽ ഖാദർ എം.പി, പ്രിയൻ മേനാച്ചേരി, കെ.എസ് .ജോഷി, മനോജ് .ഐ . ഡി,എസ് മനോഹരൻ ,സലിം-പി.എ. കളമശേരി, അബ്ദുറഹിമാൻ ചിറയിൽ, അബ്ദുൽ സലാം .എൻ , വി.മുഹമ്മദ് കുട്ടി, അബ്ദുൽ റാസിഖ് KP, സുജിത് .കെ , വി.വി മഹമൂദ്, സെയ്ദ് ഉമ്മർ , ടി.ജയന്ത് , സോഹൻ എം തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം