ഇരിക്കൂർ സിദ്ധിഖ് നഗറിലെ വിദ്യാർത്ഥിഹാഫിള് മുഹമ്മദ് അജ്‌നാസ് നിര്യാതനായി



ഇരിക്കൂർ : അസുഖം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കൂർ സിദ്ധീഖ് നഗർ പട്ടിൽ പുതിയപുരയിൽ ഹാഫിള് മുഹമ്മദ് അജ്‌നാസ് (16) ആണ് മരിച്ചത്. അബ്‌ദുൽ ജലീൽ -നൂറ ദമ്പതികളുടെ മകനാണ്. ഖുർആൻ മുഴുവൻ മനപാഠമാക്കിയ അജ്‌നാസ് കൊയ്യം മർകസിൽ വിദ്യാർഥിയാണ്.സൗദിയിൽ ജോലി ചെയ്യുന്ന പിതാവ് അബ്‌ദുൽ ജലീൽ മകന് സുഖമില്ലാത്തതിനെ തുടർന്ന് നാട്ടിൽ വന്നിരുന്നു. ഏതാനും ദിവസം മുമ്പാണ് വിദേശത്തേക്ക് മടങ്ങിപ്പോയത്. സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, ഫർസാൻ, സയ്യാൻ. മയ്യിത്ത് ഇരിക്കൂർ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം