സൈബർ ആക്രമണം: നടി റിനി മുഖ്യമന്ത്രിക്ക് പരാതി നൽകി
കൊച്ചി:സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ആണ് നടി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. രാഹുൽ ഈശ്വറിനെതിരെയും ഷാജൻ സ്കറിയക്കെതിരെയും പരാതി. യൂട്യൂബ്, ഫേസ് ബുക്ക് വീഡിയോകളുടെ ലിങ്കുകൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞു പോകുന്നവയല്ലെന്ന് താരം പ്രതികരിച്ചിരുന്നു

Comments
Post a Comment