പേശികളുടെ പ്രവർത്തന ക്ഷമത മനസിലാക്കാം ഷിയാദിന്റെ പുതിയ ഉപകരണത്തിലൂടെ
അഞ്ചരക്കണ്ടി : അടുക്കള സഹായി റോബോട്ട് പാത്തുവിന് പി ന്നാലെ കമ്പ്യൂട്ടറിന്റെ സ ഹായത്തോടെ പേശികളുടെ പ്രവർത്തന ക്ഷമത മനസിലാക്കുന്ന ഉപകരണത്തി ന്റെ കണ്ടുപിടുത്തവുമായി വേങ്ങാട് സ്വദേശി മുഹമ്മദ് ഷിയാദ്.
പ്രായമായവരുടെയും ശാരീരിക വെല്ലുവിളി നേരി ടുന്നവരുടെയും പേശികളു ടെ പ്രവർത്തനക്ഷമത എ ത്രയാണെന്ന് കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി മന സ്സിലാക്കാവുന്ന മസിൽ കോർഡിനേഷൻ അനലൈസറാണ് ഷിയാദിന്റെ പുതിയ കണ്ടുപിടുത്തം.അഞ്ചര ക്കണ്ടി മലബാർ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ടെക്നോളജി മുന്നാം വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് മുഹമ്മദ് ഷിയാദ്. ജിംനേഷ്യം സെന്റ്റ്റു കളിലും ഉഴിച്ചിൽ കേന്ദ്രങ്ങ ളിലും ഫിസിയൊ തെറാപിസെൻ്ററുകളിലുമാണ് എം സി എ ഡിവൈസ് കൂടുതൽ ഉപയോഗിക്കുന്നത്.17-ാം വ യസിലായിരുന്നു ഷിയാദ് അടുക്കളയിൽ ഉമ്മയെ സഹായിക്കാൻ ആൻഡ്രോയി ഡ് പാത്തു എന്ന റോബോട്ട് നിർമ്മിച്ചത്. ഇത് വാർ ത്താ മാധ്യമങ്ങളിലും സമൂഹ മധ്യമങ്ങളിലും ഏറെ ശ്രദ്ധേയമായിരുന്നു.ഷിയാദിന്റെ കണ്ടുപിടു ത്തത്തിന് അന്റോണിയൊ പെലറ്റ് എന്ന സ്പാനിഷ് അവാർഡ്, താമരശ്ശേരി നോള ജ് സിറ്റിയിൽ നിന്ന് ബെസ്റ്റ് ടെക്കി അവാർഡ്, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രത്യേക പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ തേടിയെ ത്തിയിരുന്നു. വേങ്ങാട് മണക്കായിക്കടവ് റോഡിൽ റിച് മഹലിൽ സി.കെ അ ബ്ദുൽ റഹ്മാന്റെയും സറീനാ ചാത്തോത്തിൻ്റെയും മകനാണ് മുഹമ്മദ് ഷിയാദ്.

Comments
Post a Comment