കണ്ണൂരിലെഒൻപതാംക്ലാസുകാരൻചോദ്യപേപ്പറിൽഎഴുതിയതെല്ലാംഭീകരസംഘടനകളുടെപേരുകൾ;പൊലിസ് അന്വേഷണമാരംഭിച്ചു
കണ്ണൂർ:പരീക്ഷാചോദ്യക്കടലാസിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥി അന്താരാഷ്ട്ര ഭീകരസംഘടനകളുടെ പേരുകൾ എഴുതുകയും ആയുധങ്ങളുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്ത സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ സെപ്തംബറിൽ നടന്ന പാദവാർഷിക പരീക്ഷയിലെചോദ്യപേപ്പറിലാണ് കുട്ടി അന്താരാഷ്ട്ര ഭീകര സംഘടനകളുടെപേരെഴുതിയത്. ഇത് വെറും കൗതുകം കൊണ്ട് ചെയ്തതാണോ അതോ മറ്റെതെങ്കിലും ബാഹ്യശക്തികളുടെ സ്വാധീനമുണ്ടോയെന്നാണ് പൊലിസ് അന്വേഷിച്ചു വരുന്നത്.
സാമൂഹ്യശാസ്ത്രംചോദ്യക്കടലാസിന്റെ ഒന്നാം പേജിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭീകരസംഘടനകളുടെപേരുകൾഎഴുതിയത്.ഭീകരസംഘടനകളുടെ പേരുകൾതെറ്റില്ലാതെ ചെറുതുംവലുതുമായഅക്ഷരത്തിലാണ്എഴുതിയിരിക്കുന്നത്. കൈത്തോക്കിൽനിന്ന് ചിതറുന്നവെടിയുണ്ടകളുടെയുംവാളുകളുടെയുംചിത്രങ്ങൾക്കൊപ്പമാണ്ഭീകരസംഘടനകളുടെപേരെഴുതിയിരിക്കുന്നത്.
ചോദ്യക്കടലാസിന്റെവലതുഭാഗത്ത് ലഷ്‌കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുടെ പേരും ഇടതുഭാഗത്ത് ഹമാസ്, ഹൂതി എന്നീ വാക്കുകളുമാണ് എഴുതിയിരിക്കുന്നത്.ഒരിടത്ത് ഇസ്രായേലി ചാരസംഘടനയായ മൊസാദെന്നുംഎഴുതിയിട്ടുണ്ട്. പേരിന് നേരേതാഴെ തോക്കിൽനിന്ന് വെടിയുണ്ട ചിതറുന്ന ചിത്രവും രണ്ട് വാളുകളും വരച്ചിട്ടുണ്ട്. ഹമാസ്, ഹൂതി, ലഷ്‌കർ ഇ ത്വയിബ എന്നീ പേരുകൾ വലിയ അക്ഷരത്തിൽ എഴുതി.പരീക്ഷയുടെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയത്ത് കുട്ടികൾപലരുംചോദ്യക്കടലാസ്വായനയിൽമുഴുകിയപ്പോൾത്തന്നെഈകുട്ടിചോദ്യക്കടലാസിൽഎന്തൊക്കെയോഎഴുതിത്തുടങ്ങിയിരുന്നു.ചോദ്യങ്ങളുംനിർദേശങ്ങളുംശ്രദ്ധാപൂർവംവായിച്ച്ഉത്തരമെഴുതണമെന്ന്അധ്യാപികആവശ്യപ്പെട്ടെങ്കിലും ശ്രദ്ധിക്കാതെ വിദ്യാർത്ഥിചോദ്യക്കടലാസിൽകുത്തികുറിച്ചുകൊണ്ടിരുന്നു.ഉത്തരക്കടലാസ്തിരിച്ചുവാങ്ങുന്നസമയത്ത്സംശയംതോന്നിയഅധ്യാപികചോദ്യക്കടലാസ്പരിശോധിച്ചപ്പോഴാണ് എഴുത്തും ചിത്രങ്ങളും കണ്ടത്.പിന്നീട്പ്രഥമാധ്യാപകനോടുംസഹപ്രവർത്തകരോടും കാര്യങ്ങൾ പറഞ്ഞു. വിദ്യാർത്ഥിയുടെരക്ഷിതാക്കളെവിളിച്ചുവരുത്തികാര്യങ്ങൾ വിശദമാക്കിയശേഷംപൊലീസിൽവിവരമറിയിക്കുകയായിരുന്നു.സ്കൂൾ അധികൃതർ സംഭവം അറിയിച്ചതോടെയാണ് പൊലീസ് അന്വേഷണംതുടങ്ങിയത്.പഠനത്തിൽശരാശരി നിലവാരം പുലർത്തുന്ന കുട്ടിയാണ് ചോദ്യപേപ്പറിൽഭീകരസംഘടനകളുടെപേരെഴുതിയിരിക്കുന്നത്. ഇങ്ങനെയൊരു വിദ്യാർത്ഥി എങ്ങനെയാണ് തീവ്രവാദസംഘടനകളുടെ പേരുകൾ കൃത്യമായി മനസ്സിലാക്കിയതെന്ന് വ്യക്തമാകുന്നതിനാണ് പൊലിസ് അന്വേഷണം തുടങ്ങിയത്. ഇന്ത്യയിൽ നിരോധിച്ച ചില സംഘടനകളുടെ പേര് എഴുതി വെച്ചതാണ് സംഭവം ഗൗരവകരമായി കാണാൻ കാരണമായത്.

Comments
Post a Comment