ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ;  ഒരാൾ മരിച്ചു ഒരാൾക്ക് പരിക്ക് 


ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ  രണ്ടാംകടവിൽ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഇലക്ട്രിക് പോസ്റ്റിലേക്കും  ഇടിച്ചുകയറി  മൂന്ന് യാത്രക്കാരിൽ ഓൾ മരിച്ചു . മറ്റൊരാൾക്ക് പരിക്കേറ്റു . രണ്ടാംകടവ് സ്വദേശി പുതിയാകുളങ്ങര വർക്കി  (പാപ്പച്ചൻ - 60) ആണ് മരിച്ചത് . ഒപ്പമുണ്ടകുയിരുന്ന ഷാജി കുന്നേൽച്ചെരുവിലിനെ പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വാഹന ഉടമയും ഡ്രൈവറുമായിരുന്ന ജോസഫ് ചേന്നംകുളം പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപെട്ടു .ഇന്നലെ വൈകുന്നേരം ഏകദേശം മൂന്ന് മണിയോടെ ആയിരുന്നു അപകടം . ജോസഫിന്റെ റബർ തോട്ടത്തിൽ കാട് വെട്ടിത്തെളിച്ച ശേഷം മൂന്നുപേരും തിരിച്ചുവരുമ്പോഴായിരുന്നു അപകടം . രണ്ടാംകടവ് ജംഷന് സമീപം  കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ട്പെട്ട ജീപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും സമീപത്തിലെ പോസ്റ്റിലേക്കും ഇടിച്ചുകയറുക ആയിരുന്നു . വാഹനം ഇടിച്ചുകയറിയത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന മരം ജീപ്പിന്റെ ഗ്ലാസിനുള്ളിലൂടെ തുളച്ചുകയറി ഡ്രൈവർ സീറ്റിന് സമീപത്തിരുന്ന വർക്കിയുടെ നെഞ്ചിൽ ഇടിക്കുക ആയിരുന്നു . 


 അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് വർക്കിയെയും മറ്റുള്ളവരെയും വെളിയിൽ എത്തിച്ചെങ്കിലും   നെഞ്ചിൽ മരം ഇടിച്ച  ആഘാതത്തിൽ സംഭവസ്ഥലത്തു തന്നെ മരണം സംഭവിക്കുക  ആയിരുന്നു . ജോസഫും മരിച്ച വർക്കിയും വർഷങ്ങളായി  സുഹൃത്തുക്കൾ ആയിരുന്നു .  രണ്ടാംകടവ് ഇടവകയിലെ മുൻ മതബോധന അധ്യാപകൻ ആയിരുന്നു മരിച്ച വർക്കി . കരിക്കോട്ടക്കരി പോലീസ് ഉൾപ്പെടെ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി . ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഭാര്യ  മേരി ഓരത്തേൽ കുടുംബാംഗമാണ് . മക്കൾ : മേൽജോ , പരേതയായ മെൽജി . മരുമകൾ : ഡീന . 



Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം