മാനന്തവാടി :പനമരംഅഞ്ചുകുന്ന് ഡോക്ടർപടിക്ക് സമീപം സ്കൂട്ടറും,ബൊലേറോയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. റിപ്പൺ അരീക്കോടൻ ബീരാൻ കുട്ടിയുടെ മകൻ നൂറുദ്ധീൻ (44) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന ബോലോറെയും അഞ്ചുകുന്നിൽ നിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും ആണ് അപകട ത്തിൽതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മാനന്തവാടി മെഡി ക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി
കണ്ണൂർ: പ്രവാസി പുനരധിവാസ പദ്ധതിയെന്ന് പറഞ്ഞു കൊണ്ടു 2017 മുതൽ പ്രവാസികളിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്തതായി നിക്ഷേപകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന പ്രവാസികൾക്കും നാട്ടിൽ പ്രവാസലോകം മതിയാക്കി തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിനായി ഗ്ളോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ്റെ മറവിലാണ് നൂറിലേറെപ്പേർ വഞ്ചനയ്ക്കിരയായത്. ഗ്ളോബൽ കേരള പ്രവാസി വെൽഫെയർ അസോ. സംസ്ഥാന സെക്രട്ടറിയും കേരള സ്റ്റേറ്റ് റെസ് ലിംഗ് അസോ. സംസ്ഥാന പ്രസിഡൻ്റുമായ നിസാമുദ്ദീൻ മൂരിയൻ്റ കത്തിനെതിരെയാണ് ഗുരുതര ആരോപണമുയർത്തിയിരിക്കുന്നത് കണ്ണൂർ സിറ്റിയിലെ. തയ്യിയിലെ റൈസ് മിൽ സ്റ്റോപ്പിൽ താമസിക്കുന്ന നിസാമുദ്ദീനും ഭാര്യയും സുഹൃത്തും കൂടിയാണ് ലാഭവിഹിതം വാഗ്ദ്ധാനം ചെയ്തു പ്രവാസികളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ നിജാമി ഇൻ്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഫീസ് സമുച്ചയമാണെന്ന പ്രവാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സംഘടനയിലൂടെ ക്യാംപയിൻ നടത്തി ഈ സംരഭത്തിലേക്ക് മൂന്ന് കോടിയിലധികം രൂപ നൽകിയിരിക്കുകയാണ്. പള്ളിക്കുന്...

Comments
Post a Comment